ചെറുവാഞ്ചേരി - വലിയ വെളിച്ചം റോഡിലൂടെയുള്ള രാത്രി യാത്രക്കാർ ജാഗ്രതൈ. റോഡിനു കുറുകെ കയർ കെട്ടി പ്രത്യേകിച്ച് ഇരുചക്രവാഹന ക്കാരായ യാത്രക്കാരെ വീഴ്ത്താൻ ശ്രമം.
കഴിഞ്ഞ ദിവസങ്ങളിലായി വലിയവെളിച്ചം - കൂത്തുപറമ്പ് റോഡിൽ ഇത്തരം ശ്രമം നടന്നു. രാത്രി കാലങ്ങളിൽ ജോലികഴിഞ്ഞുവരുന്നവരും നാട്ടുകാരുമായ ബൈക്ക് യാത്രക്കാരെ അപകടത്തിലാക്കി പണം കവരാനുള്ള ശ്രമമാണെന്നാണ് കരുതുന്നത്.
കയർകെട്ടിയ സ്ഥലത്ത് നിന്നും കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാർ രക്ഷപ്പെട്ടത് അദ്ഭുതകരമായാണ്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കണ്ണവം പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
In Cheruvancherry, eastern region of Panur, 'Vehicle passengers beware; Attempt to rob vehicles by tying ropes












































.jpeg)